Crops

ജൈവ കീടനാശിനികള്‍

വേപ്പെണ്ണ എമള്‍ഷന്‍ പച്ചക്കറി വിളകളെ ആക്രമിക്കുന്ന ഇലതീനിപ്പുഴുക്കള്‍, ചിത്രകീടം, വെളളീച്ച, പയര്‍പ്പേന്‍ എന്നിവയ്ക്കെതിരെ ഫലപ്രദം. വേപ്പെണ്ണ എമള്‍ഷന്‍ തയ്യാറാക്കുവാന്‍ ഒരു ലിറ്റര്‍ വേപ്പെണ്ണയ്ക്ക് 60 ഗ്രാം ബാര്‍സോപ്പ് വേണം. അരലിറ്റര്‍ ചെറു ചൂടു വെളളത്തില്‍ ലയിപ്പിച്ച് പതപ്പിച്ചെടുത്ത ബാര്‍സോപ്പ് വേപ്പെണ്ണയുമായി ചേര്‍ത്ത് ഇളക്കണം. ഇത് 40 ഇരട്ടി വെളളം ചേര്‍ത്ത് നേര്‍പ്പിച്ചു വേണം ചെടികളില്‍ തളിക്കേണ്ടത്. നാറ്റപൂച്ചെടി എമള്‍ഷന്‍ വിവിധ വിളകളുടെ പ്രധാന ശത്രൂവായ മുഞ്ഞകളുടെ (ഏഫിഡുകള്‍) നിയന്ത്രണത്തിന് ഇത് ഫലപ്രദമാണ്. നാറ്റപ്പൂച്ചെടിയുടെ (ഹിപ്പറ്റിസ് സ്വാവിയോളന്‍സ്) ഇളം തണ്ടും ഇലകളും അരച്ചു പിഴിഞ്ഞ് ചാര്‍ എടുക്കുക. 60 ഗ്രാം ബാര്‍സോപ്പ് അരലിറ്റര്‍ വെളളത്തില്‍ ലയിപ്പിച്ചെടുത്ത ലായനി 1 ലിറ്റര്‍ ചാറുമായി ചേര്‍ത്തിളക്കി എമള്‍ഷന്‍ ഉണ്ടാക്കാം. ഇത് പത്തിരട്ടി വെളളത്തില്‍ ചേര്‍ത്ത് പ്രയോഗിക്കാം. വേപ്പിന്‍ കഷായം ഒരു ലിറ്റര്‍ കഷായം തയ്യാറാക്കുന്നതിന് 20 ഗ്രാം വേപ്പിന്‍ പരിപ്പ് വേണം. 30 ഗ്രാം ഉണങ്ങിയ കായകളില്‍ നിന്നും ഇത്രയും പരിപ്പ് ലഭിക്കും. സാധാരണയായി 0.1 മുതല്‍ 0.3 ശതമാനം വീര്യത്തിലാണ് ഇവ പ്രയോഗിക്കുന്നത്. 0.1 ശതമാനം വീര്യത്തില്‍ തളിക്കാന്‍ ഒരു ഗ്രാം വേപ്പിന്‍കുരു പൊടിച്ച് 1 ലിറ്റര്‍ വെളളത്തില്‍ ലയിപ്പിക്കണം. വേപ്പിന്‍കുരു പൊടിച്ചത് ഒരു തുണിയില്‍ കെട്ടി വെളളത്തില്‍ 12 മണിക്കൂര്‍ മുക്കി വയ്ക്കണം. പിന്നീട് കിഴി പലപ്രാവശ്യം വെളളത്തില്‍ മുക്കി പിഴിഞ്ഞ് ഇതിലെ സത്തു മുഴുവന്‍ വെളളത്തില്‍ കലര്‍ത്തുക. ചെടികളുടെ ഇല, കായ് എന്നിവ കാര്‍ന്നു തിന്നുന്ന പുഴുക്കള്‍, പച്ചത്തുളളന്‍ എന്നിവയ്ക്കെതിരെ ഇത് ഫലപ്രദമാണ്. ആര്യ വേപ്പിന്റെ ഇലയില്‍ നിന്നും കഷായമുണ്ടാക്കാവുന്നതാണ്. ഇതിനായി 100 ഗ്രാം പച്ചില 5 ലിറ്റര്‍ വെളളത്തില്‍, തിളപ്പിക്കുകയും തണുത്തശേഷം ചെടികളില്‍ പമ്പ് ഉപയോഗിച്ച് തളിക്കുകയും ചെയ്യാം. പുകയില കഷായം വില കുറഞ്ഞ പുകയില ഉപയോഗിച്ച് തയ്യാറാക്കുന്ന കഷായം പച്ചക്കറികളിലെ പല കീടങ്ങളേയും നിയന്ത്രിക്കുന്നത് നല്ലതാണ്. അര കിലോഗ്രാം പുകയില ഞെട്ടോടെ ചെറുതായി അരിഞ്ഞ് നാലര ലിറ്റര്‍ വെളളത്തില്‍ മുക്കി ഒരു ദിവസം വയ്ക്കുക. പുകയില കഷണങ്ങള്‍ പിഴിഞ്ഞ് മാറ്റി ലായനി അരിച്ചെടുക്കുക. 120 ഗ്രാം ബാര്‍ സോപ്പ് ചീളുകളാക്കി ചെറു ചൂടു വെളളത്തില്‍ ലയിപ്പിച്ച് പതപ്പിച്ചെടുക്കുക. ഈ സോപ്പ് ലായനി അരിച്ചെടുത്ത പുകയില കഷായത്തിലേക്ക് ഒഴിച്ച് നന്നായി യോജിപ്പിക്കുക. ഇത് 6 മുതല്‍ 7 മടങ്ങ് നേര്‍പ്പിച്ച് തളിക്കാന്‍ ഉപയോഗിക്കാം. വെളുത്തുളളി മിശ്രിതം 20 ഗ്രാം വെളുത്തുളളി നന്നായി അരച്ച് ഒരുലിറ്റര്‍ വെളളത്തില്‍ ചേര്‍ത്ത് അരിച്ചെടുക്കുക. എന്നിട്ട് 1 ലിറ്റര്‍ ലായിനിക്ക് 4 മില്ലി ലിറ്റര്‍ എന്ന തോതില്‍ മാലത്തിയോണ്‍ ചേര്‍ത്ത് ഇലയുടെ അടിഭാഗത്ത് ചെറുകണികകളായി പതിക്കുന്ന രീതിയില്‍ തളിച്ചാല്‍ പാവലിന്റെയും പടവലത്തിന്റെയും പ്രധാന ശത്രുവായ പച്ചത്തുളളനെ നിയന്ത്രിക്കാം. വെളുത്തുളളി വേപ്പെണ്ണ എമള്‍ഷനുമായി ചേര്‍ത്ത് ഉപയോഗിക്കാം. പടവല വര്‍ഗ്ഗ പച്ചക്കറികളുടെ പ്രധാന ശത്രുവാണ് കായീച്ചകള്‍. കേട് ബാധിച്ച കായ്കള്‍ പറിച്ചു നശിപ്പിക്കുന്നതും നാല് ചുവടിന് ഒരു കെണി എന്ന കണക്കില്‍ ഇടവിട്ട് പഴക്കെണികളും തുളസിക്കെണികളും സ്ഥാപിക്കുന്നതും കായീച്ചയ്ക്കെതിരെ വളരെ ഫലപ്രദമാണ്.

Read More »

കുരുമുളക്

പുതിയ കുരുമുളക് കൊടികൾ നടുന്നതിനായി കുഴികൾ എടുത്തു ചാണകം മേൽമണ്ണ്‍ ഇവ ചേർത്തു തയ്യാറാക്കുക. കുരുമുളക് കൊടികൾക്ക് മഴക്കാലത്തിനു മുന്പായി ദ്രുതവാട്ടത്തിനെതിരെ ട്രൈക്കോഡെര്‍ഡെര്‍മ ജൈവവളവുമായി ചേർത്ത് ഇടുക. വെപ്പിണ്‍ പിണ്ണാക്കും ചാണകവും 1:1 (50 kg+50kg) എന്ന അനുപാതത്തിൽ ചേർത്ത് ചെറുതായി നനച്ച ശേഷം 1  മുതൽ 2 കി. ഗ്രാം  ട്രൈക്കോഡെര്‍ഡെര്‍മ ചേർത്ത് തണലത്തു സൂക്ഷിക്കുക. രണ്ടാഴ്ചക്കു ശേഷം ചെടി ഒന്നിന് 1 കി. ഗ്രാം. എന്നാ തോതിൽ ചേർക്കാം. ഇതോടൊപ്പം  സ്യുഡോമോണാസ് 20 ഗ്രാം/ ചെടി കൂടി ചേർത്ത് കൊടുക്കുന്നത് നല്ലതാണ്.

Read More »

വിളവെടുപ്പ്

ഒരു തെങ്ങിൽ ഒരു വർഷം 12 പൂങ്കുലകളാണ് ഉണ്ടാകുക. അവയിൽ ചിലത് മാത്രമേ പൂർണ്ണവളർച്ചയെത്താറുള്ളൂ. അതിനാൽ ഒരു വർഷം 12 എണ്ണത്തിൽ താഴെ മാത്രമേ വിളവെടുക്കാനായി ലഭിക്കുകയുള്ളു. വിളവെടുപ്പിന്റെ ഇടവേള ഓരോ സ്ഥലങ്ങൾക്കനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു. സാധാരണ ഒരു വർഷം 6 മുതൽ 12 വരെ വിളവെടുപ്പുകളാണുള്ളത്. കേരളത്തിൽ വേനൽകാലത്ത് 45 ദിവസത്തെ ഇടവേളയും മഴക്കാലത്ത് 60 ദിവസത്തെ ഇടവേളയും ആണ് പിന്തുടരുന്നത്. ഓരോ തവണ വിളവെടുക്കുമ്പോഴും തെങ്ങിന്റെ മണ്ടയിലെ ഉണങ്ങിയ ഓലകളും കൊതുമ്പുകളും മറ്റും നീക്കം ചെയ്യുന്നത് രോഗകീടങ്ങളുടെ ആക്രമണം ഇല്ലാതാക്കാൻ സഹായിക്കും. വേനൽകാലങ്ങളിൽ അടിവശത്തെ ഒന്നോ രണ്ടോ പട്ടകൾ മുറിച്ച് മാറ്റുന്ന പതിവുമുണ്ട്. ഉയരം കൂടിയ ഇനങ്ങൾ നട്ട് 5 – 6 വർഷങ്ങൾക്ക് ശേഷവും കുറിയ ഇനങ്ങൾ 3 – 4 വർഷങ്ങൾക്ക് ശേഷവും പൂക്കാൻ തുടങ്ങും. പൂർണ്ണമായും കായ്ച്ച് തുടങ്ങാൻ വീണ്ടും രണ്ട് വർഷത്തോളമെടുക്കും. വിളവെടുത്ത തേങ്ങ കുറച്ച് ദിവസം തണലിൽ കൂട്ടിയിടുകയാണെങ്കിൽ എളുപ്പത്തിൽ പൊതിച്ചെടുക്കുന്നതിനും ഗുണനിലവാരമുള്ള കൊപ്ര ലഭിക്കുന്നതിനും ഉപകരിക്കും. കൊപ്ര കൊപ്രയ്ക്കും വെളിച്ചെണ്ണയ്ക്കുമായി തേങ്ങ വിളവെടുക്കുമ്പോൾ നന്നായി മൂത്ത് കാമ്പ് നന്നായി ഉറച്ച തേങ്ങയാണ് ഇടുക. തേങ്ങയുടെ മൂപ്പ് നിശ്ചയിക്കുന്നത് പൂക്കുല വന്ന സമയം, തേങ്ങയുടെ വലിപ്പം, ബാഹ്യമായ മാറ്റങ്ങൾ എന്നിവ അടിസ്ഥാനമാക്കിയാണ്. പരമാവധി തൂക്കത്തിൽ കൊപ്ര ലഭിക്കണമെങ്കിൽ പൂർണ്ണമായി മൂപ്പെത്തി ഏതാണ്ട് 12 മാസം പ്രായമായതായിരിക്കണം. മൂക്കാത്ത തേങ്ങയിൽ നിന്നുണ്ടാകുന്ന കൊപ്ര ഗുണമേന്മകുറഞ്ഞിരിക്കും. എണ്ണയുടെ അളവും കുറവായിരിക്കും. കരിക്ക് വെള്ളത്തിന് മധുരം കൂടുതലുള്ള തെങ്ങിനങ്ങളാണ് കരിക്കിനായി ഉപയോഗിക്കുന്നത്.7-8 മാസം മൂപ്പെത്തിയ തേങ്ങയാണ് കരിക്കിനായി ഉപയോഗിക്കുന്നത്. ഉയരം കൂടിയ തെങ്ങിൽ നിന്ന് കരിക്ക് കയറുപയോഗിച്ച് കെട്ടിയിറക്കണം. വിളവെടുത്ത് കുലയിൽ നിന്ന് വേർപെടുത്തിയ കരിക്ക് 24-36 മണിക്കൂറിലധികം സമയം കേടുകൂടാതിരിക്കില്ല. കരിക്കിൻ വെള്ളം സംസ്കരിച്ച് പാക്ക് ചെയ്ത ഉല്പന്നങ്ങൾ വിപണിയിൽ ലഭ്യമാണ്. കുറിയ ഇനം തെങ്ങുകളായ ചാവക്കാട് പച്ച, ചാവക്കാട് ഓറഞ്ച്, മലയൻ മഞ്ഞ, മലയൻ ഓറഞ്ച്, ഗംഗാബോന്തം എന്നിവ കരിക്കിന് പറ്റിയ ഇനങ്ങളാണ്. നെടിയ ഇനമായ പശ്ചിമതീരനെടിയ ഇനവും DxT യും കരിക്കിന് ഉത്തമമാണ്. വിത്ത് തേങ്ങ 11-12 മാസം പ്രായമായ മൂപ്പെത്തിയ തേങ്ങയാണ് വിത്തുതേങ്ങയായി ഉപയോഗിക്കുന്നത്. സാധാരണ ഇരുപതിലധികം വർഷം പ്രായമുള്ളതും കനത്ത വിളവ് തരാന് കഴിവുള്ളതുമായ മാതൃവൃക്ഷങ്ങളിൽ നിന്നാണ് വിത്ത് തേങ്ങ സംഭരിക്കുന്നത്. ഉയരം കൂടിയ തെങ്ങുകളിൽ നിന്ന് അല്പം ശ്രദ്ധയോടെ കയർ കെട്ടിയിറക്കേണ്ടതുണ്ട്. വളർച്ചയെത്താത്തതും കേടുള്ളതുമായ തേങ്ങകൾ വിത്തുതേങ്ങാ തിരെഞ്ഞ് നീക്കം ചെയ്യേണ്ടതാണ്. കുലുക്കി നോക്കുമ്പോൾ ഉള്ളിൽ കുറച്ച് വെള്ളമുള്ളതോ വെള്ളം വറ്റിയതോ ആയ തേങ്ങകൾ ഉപയോഗിക്കാൻ പാടില്ല. വിത്തു തേങ്ങ ശേഖരിക്കനുള്ള സമയം പ്രാദേശികമായ കാലവസ്തകൾക്കനുസരിച്ച് വ്യത്യസ്ഥമാണ്. വിത്ത് തേങ്ങ ശേഖരിച്ച് തണലിൽ സൂക്ഷിച്ച് മഴക്കാലം തുടങ്ങുന്നതോടെ പാകുകയാണ് പതിവ്. കേരളത്തിന്റെ കാലാവസ്ഥയിൽ വിത്തു തേങ്ങ ശേഖരിക്കാനും പാകി മുളപ്പിക്കാനും പറ്റിയ സമയം യഥാക്രമം ജനുവരി-ഏപ്രിൽ വെരെയും ജൂൺ-ജൂലായ് മാസങ്ങളുമാണ്. പാകുന്നതിന് മുമ്പ് തേങ്ങ 1 മാസം മുതൽ 5 മാസം വരെ തണലിൽ ശേഖരിച്ചിടണം. കൂടുതൽ വേഗത്തിലും ഉയർന്ന ശതമാനത്തിലും വിത്തുതേങ്ങ മുളയ്ക്കുവനാണ് …

Read More »

രോഗങ്ങളും കീടബാധയും

രോഗങ്ങൾ മണ്ഡരി ബാധിച്ച തെങ്ങ് മണ്ഡരിബാധ , കൂമ്പുചീയൽ, തണ്ടുതുരപ്പൻ വണ്ടിന്റെ(ചെല്ലി) ആക്രമണം,കാറ്റു വീഴ്ച മുതലായവയാണ് തെങ്ങ് നേരിടുന്ന പ്രധാന ആക്രമണങ്ങൾ.  മണ്ഡരിയെന്ന സൂക്ഷ്മപരാദജീവിയുടെ ആക്രമണം മൂലം തേങ്ങ പാകമാകുമ്പോഴേക്കും ആരോഗ്യം നഷ്ടപ്പെട്ട് പോകുന്നു. തേങ്ങാ ഉത്പാദനം അതിനാൽ കുറയുന്നു. കൂമ്പുചീയ്യൽ കാലാവസ്ഥാവ്യതിയാനങ്ങളുടെ ഫലമായി ഉണ്ടാകുന്നതാണ്. പുതിയ കൂമ്പുകൾ അഴുകി വളർച്ചയറ്റ് പോകുന്നതാണ് ലക്ഷണം. ഓലകൾക്ക് മഞ്ഞ നിറമായി മാറുന്ന മഞ്ഞളിപ്പ് രോഗം തെങ്ങിനെ ബാധിക്കുന്ന ഒരു പകർച്ച വ്യാധിയാണ്. വണ്ടുകൾ തെങ്ങിന്റെ തടി തുളച്ച് മുട്ടയിടുന്നതുമൂലവും തെങ്ങ് നശിച്ചുപോകുന്നു. കൂമ്പുചീയൽ തെങ്ങിലെ കൂമ്പുചീയലിന്റെ കാരണം ഫൈറ്റോഫ്തോറോ പാമിവോറ എന്ന രോഗാണുവാണ്. നാമ്പോലയ്ക്ക് ചുറ്റുമുള്ള ഒന്നോ രണ്ടോ ഇലകൾക്ക് മഞ്ഞനിറം ഈ രോഗത്തിന്റെ ആരംഭമായി കണക്കാക്കാം. ക്രമേണ നാമ്പ് ഉണങ്ങി വാടിപ്പോകുന്നു. ഓലകളുടെ ചുവടുഭാഗം ഇതോടൊപ്പം തന്നെ അഴുകി ഒരു തരം ദുർഗന്ധം പുറപ്പെടുവിക്കുന്നു. ആരംഭദശയിൽ തന്നെ നിയന്ത്രിച്ചില്ലെങ്കിൽ രോഗം ഗുരുതരമായി തെങ്ങ് നശിച്ച് പോകാൻ സാധ്യതയുണ്ട്. നാമ്പ് നശിച്ച് കഴിഞ്ഞു കുറച്ചുനാൾ കൂടി ചുറ്റുമുള്ള ഓലകളും മറ്റും വാടിപ്പോകാതെ അതേപടി നിൽക്കും. എല്ലാ പ്രായത്തിലുള്ള തെങ്ങിനേയും ഇത് ബാധിക്കുമെങ്കിലും ഇളംപ്രായത്തിലുള്ള തെങ്ങുകളിലാണ് കൂടുതൽ പ്രശ്നമായി തീരുന്നത്. അന്തരീക്ഷതാപനില വളരെ കുറഞ്ഞിരിയ്ക്കുകയും ഈർപ്പാംശം കൂടിയിരിക്കുകയും ചെയ്യുന്ന വർഷക്കാലങ്ങളിലാണ് രോഗം കൂടുതലായി കാണപ്പെടുന്നത്. പ്രാരംഭകാലത്ത് രോഗം കണ്ടുപിടിച്ചാൽ മണ്ടയിൽ ബോർഡോ കുഴമ്പ് പുരട്ടണം. പുരട്ടുന്നതിന് മുമ്പ് രോഗബാധിതമായ ഭാഗങ്ങൾ വെട്ടിമാറ്റി വൃത്തിയാക്കുകയും വേണം. അതിനുശേഷം ഈ ഭാഗം അടുത്ത ഒരു പുതുനാമ്പ് ഉണ്ടാകുന്നതുവരെ കെട്ടിപ്പൊതിഞ്ഞ് സൂക്ഷിക്കണം. രക്ഷപ്പെടുത്താൻ കഴിയാത്തവിധം രോഗം ബാധിച്ച തെങ്ങുകളെ വെട്ടി തീയിട്ടുനശിപ്പിച്ചുകളയണം. കാറ്റുവീഴ്ച കാറ്റുവീഴ്ച എന്ന വേരുരോഗത്തിന് ഏകദേശം 100 വർഷത്തിലേറെ പഴക്കമുണ്ട്. 1882 – ൽ ഉണ്ടായ വലിയ വെള്ളപ്പൊക്കത്തിന് ശേഷമാണ് ഇത് കേരളത്തിൽ പ്രത്യക്ഷപ്പെട്ടത് എന്നനുമാനിക്കുന്നു. തിരുവനന്തപുരം, ആലപ്പുഴ, തൃശ്ശൂർ, കൊല്ലം, കോട്ടയം, പത്തനംതിട്ട, എറണാകുളം എന്നീ ജില്ലകളിലാണ് വേരുരോഗം കൂടുതലായി കാണപ്പെടുന്നത്. കേരളത്തിൽ കൂടാതെ തമിഴ്‌നാടിലെ ചില സ്ഥലങ്ങളിലും, ഗോവയിലും ഈ രോഗം കണ്ടു വരുന്നു. ഓലക്കാലുകൾ ഉള്ളിലേയ്ക്ക് വളയുക, ഓലകൾ പൊതുവെ മഞ്ഞനിറമാവുക, ഓലക്കാലുകളുടെ അരികുകൾ ഉണങ്ങിനശിക്കുക ഇവയാണ് പ്രധാന ലക്ഷണങ്ങൾ. ഇതിന്റെ ഫലമായി വിളവ് ഗണ്യമായി കുറയും. തേങ്ങയുടെ വലിപ്പം കുറയുന്നു. കൊപ്രയുടെ കനം കുറയുന്നു. ഈ കൊപ്രയിൽ നിന്ന് ആട്ടിക്കിട്ടുന്ന എണ്ണയുടെ അളവും കുറവായിരിയ്ക്കും. രോഗബാധയുള്ള തെങ്ങുകൾ മുറിച്ച് മാറ്റി പകരം പ്രതിരോധശേഷിയുള്ള സങ്കരയിനം തെങ്ങുകൽ വച്ചു പിടിപ്പിക്കുകയാണ് ഇതിന് പരിഹാരമായി ചെയ്യാനുള്ളൂ. ഓലചീയൽ തെങ്ങിനെ ബാധിയ്ക്കുന്ന ഒരു കുമിൾ രോഗമാണ് ഓലചീയൽ. കേരളത്തിലെ തെക്കൻ ജില്ലകളിലാണ് ഈ രോഗം കൂടുതലായി കണ്ടുവരുന്നത്. കാറ്റുവീഴ്ച ബാധിച്ച തെങ്ങുകളിലാണ് ഓലചീയൽ സാർവ്വത്രികമായി കാണപ്പെടുന്നത്. മദ്ധ്യനാമ്പിലുള്ള ഓലക്കാലുകളുടെ അരികും മൂലകളിലും കറുത്തനിറം വ്യാപിച്ച് ചുരുങ്ങിയുണങ്ങി പോകുന്നതാണ് പ്രാഥമിക രോഗലക്ഷണം. ക്രമേണ ഇവ പൊട്ടിപ്പിളർന്നു ഒരു വിശറിയുടെ രൂപം കൈക്കൊള്ളുന്നു. ആദ്യകാലത്ത് തന്നെ വേണ്ട പ്രതിരോധനടപടി കൈക്കൊണ്ടില്ലെങ്കിൽ എല്ലാ ഓലകളും ഈ അവസ്ഥയിലേയ്ക്ക് നീങ്ങും. തന്മൂലം ഓലകളുടെ ഉപരിതല വിസ്തീർണ്ണത്തിനും ഗണ്യമായ കുറവ് സംഭവിക്കുന്നു. ഒരു ശതമാനം വീര്യമുള്ള ബോർഡോമിശ്രിതം മൂന്നുമാസത്തിലൊരിയ്ക്കൽ രോഗബാധിതമായ ഭാഗങ്ങൾ വെട്ടിമാറ്റിയിട്ട് തളിയ്ക്കുന്ന ഫലപ്രദമാണ്. മഹാളി തെങ്ങിനെ ബാധിയ്ക്കുന്ന …

Read More »

വളപ്രയോഗം

ജൈവവളങ്ങൾ, രാസവളങ്ങൾ, കുമ്മായ വസ്തുക്കൾ എന്നിവയാണ്‌ തെങ്ങിന്‌ നൽകുന്ന പ്രധാന വളങ്ങൾ. ഇവ ഓരോന്നും നൽകേണ്ട സമയം നിർണ്ണയിക്കുന്നത്; മഴ, നനസാധ്യത എന്നിവ മുൻനിർത്തിയാണ്‌. ജൈവവളങ്ങൾ കാലിവളം, കമ്പോസ്റ്റ്, കോഴിവളം, ആട്ടിൻകാഷ്ഠം, എല്ലുപൊടി, മീൻവളം എന്നിവയ്ക്കു പുറമേ, പച്ചിലവള വിളകളും കൃഷിചെയ്ത് ചേർക്കാവുന്നതാണ്‌. കാലവർഷാരംഭമാണ്‌ ഈ വളങ്ങൾ ചേർക്കാൻ പറ്റിയ സമയം. തെങ്ങിന്റെ ചുവട്ടിൽ നിന്നും രണ്ടുമീറ്റർ അകലത്തിൽ 15 സെന്റീമീറ്റർ താഴ്ചയിൽ, തെങ്ങിനുചുറ്റും തടമെടുത്ത് അതിൽ വേണം നൽകാൻ. തെങ്ങൊന്നിന്‌ ഒരു വർഷം 15 കിലോഗ്രാം മുതൽ 25 കിലോഗ്രാം വരെ വളങ്ങൾ ആവശ്യമാണ്‌. തെങ്ങിൽ നിന്നും ശേഖരിക്കുന്ന തൊണ്ട്, മടൽ, ഓല എന്നിവയും ജൈവവളമായി തെങ്ങിനുതന്നെ നൽകാവുന്നതുമാണ്‌. പച്ചിലവള വിളകൾ തെങ്ങിന്റെ തടത്തിൽ തന്നെ വളർത്തിയോ മറ്റു സ്ഥലങ്ങളിൽ വളർത്തിയതോ ആയവ സെപ്റ്റംബർ മാസത്തോടെ പിഴുത് തടത്തിലിട്ട് മണ്ണിലുഴുത് ചേർക്കാവുന്നതുമാണ്‌. രാസവളങ്ങൾ ജൈവവളങ്ങൾക്ക് പുറമേയാണ്‌ രാസവളങ്ങൾ നൽകേണ്ടത്. മണ്ണുപരിശോധനയുടെ അടിസ്ഥാനത്തിൽ ഓരോ പ്രദേശത്തിനും യോജിക്കുന്ന തരത്തിൽ രാസവളപ്രയോഗം നടത്തുന്നു.കായ്ച് തുടങ്ങിയ തെങ്ങൊന്നിന് 500 ഗ്രാം പാക്യജനകം, 320 ഗ്രാം ഭാവകം, 1200 ഗ്രാം ക്ഷാരം എന്ന തോതിൽ പോഷകമൂല്യം ലഭിക്കത്തക്ക വിധത്തിൽ വളം നൽകണം. ജല ലഭ്യതയ്ക്കായി മഴയെ മാത്രം ആശ്രയിച്ച് കൃഷി ചെയ്യുന്ന സ്ഥലങ്ങളിൽ രാസവളങ്ങൾ രണ്ട് തവണകളായിട്ടാണ്‌ ഓരോ വർഷവും ചേർക്കുന്നത്. ആകെ വേണ്ടുന്ന വളത്തിന്റെ മൂന്നിൽ ഒരു ഭാഗം മേയ്-ജൂൺ മാസങ്ങളിൽ പുതുമഴ ലഭിച്ച് തുടങ്ങുന്നതോടെ നൽകുന്നു. ബാക്കിയുള്ള വളം സെപ്റ്റംബർ – ഒക്ടോബർ മാസങ്ങളിലും നൽകണം. രാസവളങ്ങൾ മണ്ണിൽ ഈർപ്പം നിലനിൽക്കുന്ന സമയത്ത് മാത്രമേ നൽകാവൂ. നന നൽകിയുള്ള കൃഷിയിൽ വർഷത്തിൽ നാലു തവണകളായി വളം നൽകാവുന്നതാണ്‌. നാലിലൊരുഭാഗം ഏപ്രിൽ-മെയ് കാലയളവിൽ, അടുത്തത് ഓഗസ്റ്റ്-സെപ്റ്റംബർ, ഡിസംബർ, ഫെബ്രുവരി-മാർച്ച് എന്നിങ്ങനെ നാലു തവണകളിലായി വളം നൽകാം. തെങ്ങിന് ശുപാർശ ചെയ്യപ്പെട്ടിട്ടുള്ള രാസവളപ്രയോഗത്തിന്റെ അളവ് (ഗ്രാം / തെങ്ങ്) തെങ്ങിന്റെ പ്രായം പോഷകങ്ങളുടെ തോത് അമോണിയം സൾഫേറ്റ് യൂറിയ സൂപ്പർ ഫോസേഫേറ്റ് (സിംഗിൾ) അല്ലെങ്കിൽ ആൾട്രാ ഫോസ് / റോക്ക് ഫോസ്ഫേറ്റ് മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് ശരാശരി പരിചരണം 3 മാസം മുഴുവൻ തോതിന്റെ 1/10 165 75 95 60 115 1-ാം വർഷം മുഴുവൻ തോതിന്റെ 1/3 550 250 320 200 380 2-ാം വർഷം മുഴുവൻ തോതിന്റെ 2/3 1100 500 640 400 760 3-ാം വർഷം മുഴുവൻ തോതും 1650 750 950 600 1140 നല്ല പരിചരണം 3 മാസം മുഴുവൻ തോതിന്റെ 1/10 250 110 180 115 200 1-ാം വർഷം മുഴുവൻ തോതിന്റെ 1/3 800 360 590 380 670 2-ാം വർഷം മുഴുവൻ തോതിന്റെ 2/3 1675 720 1180 760 1340 3-ാം വർഷം മുഴുവൻ തോതും 2000 1080 1780 1140 2010 സങ്കരയിനങ്ങളും നനയെ ആശ്രയിച്ച് വളരുന്ന തെങ്ങുകളും 3 മാസം മുഴുവൻ തോതിന്റെ 1/10 490 220 280 180 335 1-ാം വർഷം മുഴുവൻ തോതിന്റെ …

Read More »

അല്പം ചരിത്രം

പുരാതന കേരളത്തിൽ ആദ്യമായി കുടിയേറിയവർ ഇന്നത്തെ ആദിവാസികളുടെ പൂർവ്വികരായിരുന്നു. അവർ മലകളിൽ താമസിച്ച് വേട്ടയാടിയും മറ്റും ജീവിച്ചിരുന്നെങ്കിലും കൃഷിചെയ്തിരുന്നില്ല. എന്നാൽ സമുദ്രതീരങ്ങളും സമതലങ്ങളും വനങ്ങളില്ലാത്തതിനാൽ ഇവർ താമസയോഗ്യമാക്കിയില്ല. ഇവിടങ്ങളിൽ താമസിക്കാനാരംഭിച്ചത് കൃഷി അറിയാമായിരുന്ന അടുത്ത കുടിയേറ്റക്കാരാണ്‌. ഇവർ ദ്രാവിഡരെന്നു പറയുന്ന മെഡിറ്ററേനിയർ ആകണം എന്നാണ്‌ ചരിത്രകാരന്മാർ കരുതുന്നത്. പിന്നീട് പൂർവ സമുദ്രത്തിൽ നിന്നും സിംഹളത്തിൽ നിന്നും ഈ പ്രദേങ്ങളിലേക്ക് നിറയെ കുടിയേറ്റം ഉണ്ടായി. അവരാണ്‌ അവരുടെ നാട്ടിൽ നിന്നും നാളികേരം കേരളത്തിലേക്ക് കൊണ്ടുവന്നത്. ഇവർ തന്നെയാവണം തെങ്ങ് നട്ടുവളർത്തിയിരുന്നത്. 16 നൂറ്റാണ്ടിനു മുൻപ് മാവ്, പ്ലാവ് എന്നീ മരങ്ങൾക്കൊപ്പം നട്ടുവളർത്തിയിരുന്നതിൽ കവിഞ്ഞ് തെങ്ങുകൃഷി കേരളത്തിൽ വ്യാപകമായിരുന്നില്ല. ഹോർത്തൂസ് മലബാറിക്കൂസ് എന്ന ഗ്രന്ഥം രചിച്ച അക്കാലത്തെ ഡച്ച് ഗവർണറായിരുന്ന വാൻ റീഡിന്റെ പരാമർശങ്ങളിൽ തെങ്ങിനേക്കാൾ കൂടുതലും ഉള്ളത് കരിമ്പനയാണ്‌. “ഇടക്കിടക്ക് തലയാട്ടുന്ന കേരമരങ്ങൾ” എന്നു മാത്രമേ അദ്ദേഹം രേഖപ്പെടുത്തുന്നുള്ളൂ. 17-ആം നൂറ്റാണ്ടിനുമുന്ന് അലക്ഷ്യമായി വളർന്നു വന്ന തെങ്ങുകൾ ഒഴിച്ചാൽ തെങ്ങ് ശാസ്ത്രീയമായി കൃഷിചെയ്തിരുന്നില്ല എന്ന് കാണാം. വീട്ടാവശ്യങ്ങൾക്കും അതതു ദിക്കിലെ മറ്റാവശ്യങ്ങൾക്കും തെങ്ങുകൾ വളർത്തിയിരുന്നു. 1503-ൽ ക്യൂന്നിയാമേറിയാ ദ്വീപിൽ നിന്നും പിടിച്ചെടുത്ത ഒരു കപ്പലിൽ നിന്നാണ്‌ കപ്പലിനു വേണ്ട ആലാസുകൾ നിർമ്മിക്കാൻ ചകിരിയിൽ നിന്നുണ്ടാക്കുന്ന കയർ ഉപയോഗിക്കാമെന്ന് പോർത്തുഗീസുകാർ മനസ്സിലാക്കിയത്. അന്നു മുതൽ കയർ പ്രധാനപ്പെട്ട വ്യാപാരോത്പന്നമായി മാറുകയും തെങ്ങ് കൃഷി ചെയ്ത് വളർത്തുക എന്ന നടപടി പ്രചാരത്തിലാവുകയും ചെയ്തു.  തെങ്ങിന്റെ ഓലയും തടിയും വ്യാപകമായി ഉപയോഗിച്ചിരുന്നു എങ്കിലും ആദ്യകാലങ്ങളിൽ വെളിച്ചെണ്ണയുടെ ഉപയോഗം പരിമിതമായിരുന്നു. വിളക്കു കത്തിക്കാൻ മേൽ ജാതിക്കാർ വരെ ഉപയോഗപ്പെടുത്തിയിരുന്നത് പുന്നക്കയുടെ എണ്ണയായിരുന്നു എന്ന് വാർഡും കോണറും സാക്ഷ്യപ്പെടുത്തുന്നത് ഇതിന്‌ തെളിവാണ്‌….. ഉപ്പു വെള്ളമുള്ള സ്ഥലങ്ങളിലും തെങ്ങ് നന്നായി വളരും-ചെമ്മീൻകെട്ടിനു വശങ്ങളിലായി തെങ്ങ് കൃഷി ചെയ്യുന്ന ദൃശ്യം കേരളത്തിന്റെ തെങ്ങുകൃഷിയുടെ നിർണ്ണായകമായ വഴിത്തിരിവ് ഡച്ചുകാരുടെ കാലത്താണ്‌ ഉണ്ടായത്. തിരുവിതാംകൂറിന്റേയും കൊച്ചിയുടേയും പല ഭാഗങ്ങളിലായി ചിതറിക്കിടന്നിരുന്ന 49 തെങ്ങിൻ തോപ്പുകൾ അവർക്കുണ്ടായിരുന്നു. ആ തോട്ടങ്ങൾ വളരെ ശാസ്ത്രീയമായ രീതിയിലാണ്‌ പരിപാലിക്കപ്പെട്ടിരുന്നത്. ഇത് 25 വർഷത്തേക്ക് പാട്ടത്തിന്‌ നൽകിയിരുന്നു. ഡച്ചുകാർക്ക് വേണ്ടി നാട്ടുകാർ പരിപാലിച്ചു വന്ന ഈ തോട്ടങ്ങൾ‌ മറ്റു കർഷകർക്ക് മാതൃകയായിത്തീർന്നു. അങ്ങനെ വ്യവസ്ഥാപിതമായ കൃഷി എന്ന രീതിയിൽ കേരളത്തിൽ തെങ്ങുകൃഷി തുടങ്ങുന്നത് 19-)ം നൂറ്റാണ്ടിന്റെ ആരംഭത്തോടെ മാത്രമാണ്‌. കേരളത്തിൽ ഇന്ന് കാണുന്നരീതിയിൽ 75 ശതമാനവും തെങ്ങുകൃഷിയുടെ വർദ്ധനവ് 20 നൂറ്റാണ്ടിൽ ഉണ്ടായതാണ്‌..

Read More »

തെങ്ങ്

പനവർഗ്ഗത്തിൽ പെടുന്ന ശാഖകളില്ലാതെ വളരുന്ന ഒരു ഒറ്റത്തടി വൃക്ഷമാണ് തെങ്ങ് (Cocos nucifera) അഥവാ കേരവൃക്ഷം. തീരപ്രദേശങ്ങളിൽ സാധാരണ കണ്ടുവരുന്നു. 18 മുതൽ 20 മീറ്റർ വരെയാണ് ശരാശരി ഉയരം 30 മീറ്ററോളം വളരുന്ന തെങ്ങുകളും അപൂർവ്വമല്ല. ലോകമെങ്ങുമുള്ള ഉഷ്ണമേഖലാ പ്രദേശങ്ങളിൽ നീർവാർച്ചയുള്ള മണ്ണിൽ തെങ്ങു വളരുന്നു. കേരളത്തിന്റെ സംസ്ഥാനവൃക്ഷമാണ് തെങ്ങ്. കേരളീയർ അവർക്ക് എന്തും നൽകുന്ന വൃക്ഷം എന്ന അർത്ഥത്തിൽ തെങ്ങിനെ കല്പവൃക്ഷം എന്നും വിളിക്കുന്നു. പേരിനു പിന്നിൽ തെങ്ങിന്റെ ഫലമാണ് തേങ്ങ. തെക്കു നിന്ന് വന്ന കായ എന്നർത്ഥത്തിൽ തെങ്കായ് ആണ്‌ തേങ്ങ ആയി മാറിയത്.  തേങ്ങയുണ്ടാകുന്ന മരം തെങ്ങുമായി. തേങ്ങ കേരളത്തിനു തെക്കുള്ള ദ്വീപുകളിൽ നിന്ന് വന്നതാവാം എന്ന നിഗമനത്തിലാണ്‌ തെക്കുനിന്ന് വന്ന കായ് എന്നു പറയാൻ തുടങ്ങിയത്. നാളികേരം എന്നത് നാരുള്ള ഫലം എന്നതിന്റെ പാലി സമാനപദത്തിൽ നിന്നുമുണ്ടായതാണെന്നും വാദമുണ്ട്. കേരളത്തിന്റെ തെക്കൻ ഭാഗങ്ങളിലാണ്‌ തെങ്ങ് കൂടുതലായും വളർന്നിരുന്നത്, അതിനാലാണ്‌ തെങ്കായ് എന്നു പേരുവന്നതെന്നും വാദമുണ്ട്. ഉത്ഭവം തെങ്ങ് ആദ്യം വളർന്നത് എവിടെയാണെന്ന കാര്യത്തിൽ ഇന്നുവരെ ശാസ്ത്രജ്ഞർ ഒരു ഒത്തുതീർപ്പിലെത്തിയിട്ടില്ല. ചിലരത് തെക്കേ അമേരിക്കയാണെന്നു കണക്കാക്കുന്നു. എന്നാൽ മറ്റുചിലർ അത് ഇന്ത്യൻ ഉപഭൂഖണ്ഡത്തിലാകണമെന്നാണ് കണക്കാക്കുന്നത്. വേറെ ചിലർ തെങ്ങ് ആദ്യം ഉണ്ടായത് പോളിനേഷ്യൻ ഭാഗങ്ങളിലെവിടെയോ ആണെന്നു കരുതുന്നു. ന്യൂസിലാന്റിൽ നിന്നു ലഭിച്ച ഒന്നരക്കോടി വർഷം പഴയ ഫോസിലുകളിൽ തെങ്ങിനോടു സാദൃശ്യമുള്ള സസ്യത്തിന്റെ ഭാഗങ്ങൾ കണ്ടെടുത്തിട്ടുണ്ട്. എന്നാൽ ഇന്ത്യയുടെ പടിഞ്ഞാറൻ ഭാഗങ്ങളിൽ നിന്ന് തെങ്ങിന്റെ അതിലും പഴയ ഫോസിൽ അവശിഷ്ടങ്ങളും കണ്ടെടുത്തിട്ടുണ്ട്.

Read More »

Coconut

The coconut palm (Cocos nucifera), is a member of the family Arecaceae (palm family). It is the only accepted species in the genus Cocos. The term coconut can refer to the entire coconut palm, the seed, or the fruit, which, botanically, is a drupe, not a nut. The spelling cocoanut is an archaic form of the word. The term is derived from 16th century Portuguese and Spanish coco, meaning “head” or “skull”, from the three small holes on the coconut shell that resemble human facial features. Found throughout the tropic and subtropic area, the coconut is known for its great versatility as seen in the many domestic, commercial, and industrial uses of its different parts. Coconuts are part of the daily diet of many people. Coconuts are different from any other fruits because they contain a large quantity of “water” and when immature they are known as tender-nuts or jelly-nuts and may be harvested for drinking. When mature they still contain some water and can be used as seednuts or processed to give oil from the kernel, charcoal from the hard shell and coir from the fibrous husk. The endosperm is initially in its nuclear phase suspended within the coconut water. As development continues, cellular layers of endosperm deposit along the walls of the coconut, becoming the edible coconut “flesh”. When dried, the coconut flesh is called copra. The oil and milk derived from it are commonly used in cooking and frying; coconut oil is also widely used in soaps and cosmetics. The clear liquid coconut water within is a refreshing drink. The husks and leaves can be used as material to make a variety of products for furnishing and decorating. It also has cultural and religious significance in many societies that use it. Top ten coconut producers in 2010 …

Read More »

Water Requirement for Crops

CRITICAL GROWTH STAGES AND WATER REQUIREMENTS OF IMPORTANT CROPS Crop Critical growth stages Average crop duration (days) Water requirement (mm) Rice Tiller initiation, flowering and milky stage 90-130 900-2500 Crop Critical growth stages Average crop duration (days) Water requirement (mm) Wheat Crown root initiation, flowering, joining, milky and tillering 135 400-450 Crop Critical growth stages Average crop duration (days) Water requirement (mm) Pulses Flower initiation and pod filling 90-120 250-300 Crop Critical growth stages Average crop duration (days) Water requirement (mm) Groundnut Pegging and pod formation 105 600-450 Crop Critical growth stages Average crop duration (days) Water requirement (mm) Sugarcane Emergence, tiller formation and elongation 330 1400-3000 Crop Critical growth stages Average crop duration (days) Water requirement (mm) Banana Early vegetative phase, bunch initiation and flowering 300 3000 Crop Critical growth stages Average crop duration (days) Water requirement (mm) Cassava Rooting, early tuberization and tuber development 300 400-750 Crop Critical growth stages Average crop duration (days) Water requirement (mm) Maize Silking and cob development 100 400-600 Crop Critical growth stages Average crop duration (days) Water requirement (mm) Sorghum Knee-height stage, flowering and grain filling 100-120 250-300 Crop Critical growth stagesAverage crop duration (days) Water requirement (mm) Cotton Commencement of sympodial branching, flowering, boil formation and boil bursting 165 600-700  

Read More »

Pumpset Selection

1 H.P Pumpset gives a discharge of 2200 gallons/hr. normally. Viz. 22,000 gallons in 10 hrs (1 inch of water in one acre – 1 acre inch). Discharge according to size of pumpset 1 H.P., 1″ x 1″, 1 1/2″ x 1 1/2″ pumpsets – 2,000 – 3,000 gph. 1 1/2 H.P., 1 1/2″ x 1″, 2″ x 1 1/2″ pumpsets – 3,000 – 4,000 gph. 2 H.P., 2″ x 2″, 2 1/2″ 2″, 3″ x 2 1/2″ pumpsets – 5,000 – 6,000 gph. 3 H.P., 2 1/2″ x 2″, 3″ x 2 1/2″ 2″ x 2″ pumpsets – 6,000 – 7,000 gph. 5 H.P., 4″ x 3″, 3″ x 2 1/2″, 2 1/2″ x 2″ pumpsets – 10,000 – 12,000 gph. Working out area and depth of irrigation. Example: 5 H.P. Pumpset. If this pump is worked for 10 hrs, it gives a discharge of 1,10,000 gallons of water approximately. If the area of the farm is five acres, the depth of water will be 1,10,000/22,000 which is five inches (22,000 gallon = 1 inch in one Acre). Precautions to be taken while errecting a pump Maximum suction head shall not exceed 7 mts. (20 ft). Suction head is measured from water surface of source to pump level vertically. Suction pipe shall be erected vertically. It shall never be allowed in a slanting position. There shall not be any leak on the suction side. Foot valve must rest at least 1 mt. above the water bed. If foot valve touches ground, it will such dirt and sand, and pumping system will fail. Polythene pipes are preferable to avoid frictional loss. Usually centrifugal pumps are used where suction is less than 7 mts. A single stage pump is used where total head (suction head + delivery head) isj not more …

Read More »