അല്പം ചരിത്രം

പുരാതന കേരളത്തിൽ ആദ്യമായി കുടിയേറിയവർ ഇന്നത്തെ ആദിവാസികളുടെ പൂർവ്വികരായിരുന്നു. അവർ മലകളിൽ താമസിച്ച് വേട്ടയാടിയും മറ്റും ജീവിച്ചിരുന്നെങ്കിലും കൃഷിചെയ്തിരുന്നില്ല. എന്നാൽ സമുദ്രതീരങ്ങളും സമതലങ്ങളും വനങ്ങളില്ലാത്തതിനാൽ ഇവർ താമസയോഗ്യമാക്കിയില്ല. ഇവിടങ്ങളിൽ താമസിക്കാനാരംഭിച്ചത് കൃഷി അറിയാമായിരുന്ന അടുത്ത കുടിയേറ്റക്കാരാണ്‌. ഇവർ ദ്രാവിഡരെന്നു പറയുന്ന മെഡിറ്ററേനിയർ ആകണം എന്നാണ്‌ ചരിത്രകാരന്മാർ കരുതുന്നത്. പിന്നീട് പൂർവ സമുദ്രത്തിൽ നിന്നും സിംഹളത്തിൽ നിന്നും ഈ പ്രദേങ്ങളിലേക്ക് നിറയെ കുടിയേറ്റം ഉണ്ടായി. അവരാണ്‌ അവരുടെ നാട്ടിൽ നിന്നും നാളികേരം കേരളത്തിലേക്ക് കൊണ്ടുവന്നത്. ഇവർ തന്നെയാവണം തെങ്ങ് നട്ടുവളർത്തിയിരുന്നത്. 16 നൂറ്റാണ്ടിനു മുൻപ് മാവ്, പ്ലാവ് എന്നീ മരങ്ങൾക്കൊപ്പം നട്ടുവളർത്തിയിരുന്നതിൽ കവിഞ്ഞ് തെങ്ങുകൃഷി കേരളത്തിൽ വ്യാപകമായിരുന്നില്ല. ഹോർത്തൂസ് മലബാറിക്കൂസ് എന്ന ഗ്രന്ഥം രചിച്ച അക്കാലത്തെ ഡച്ച് ഗവർണറായിരുന്ന വാൻ റീഡിന്റെ പരാമർശങ്ങളിൽ തെങ്ങിനേക്കാൾ കൂടുതലും ഉള്ളത് കരിമ്പനയാണ്‌. “ഇടക്കിടക്ക് തലയാട്ടുന്ന കേരമരങ്ങൾ” എന്നു മാത്രമേ അദ്ദേഹം രേഖപ്പെടുത്തുന്നുള്ളൂ. 17-ആം നൂറ്റാണ്ടിനുമുന്ന് അലക്ഷ്യമായി വളർന്നു വന്ന തെങ്ങുകൾ ഒഴിച്ചാൽ തെങ്ങ് ശാസ്ത്രീയമായി കൃഷിചെയ്തിരുന്നില്ല എന്ന് കാണാം. വീട്ടാവശ്യങ്ങൾക്കും അതതു ദിക്കിലെ മറ്റാവശ്യങ്ങൾക്കും തെങ്ങുകൾ വളർത്തിയിരുന്നു.

1503-ൽ ക്യൂന്നിയാമേറിയാ ദ്വീപിൽ നിന്നും പിടിച്ചെടുത്ത ഒരു കപ്പലിൽ നിന്നാണ്‌ കപ്പലിനു വേണ്ട ആലാസുകൾ നിർമ്മിക്കാൻ ചകിരിയിൽ നിന്നുണ്ടാക്കുന്ന കയർ ഉപയോഗിക്കാമെന്ന് പോർത്തുഗീസുകാർ മനസ്സിലാക്കിയത്. അന്നു മുതൽ കയർ പ്രധാനപ്പെട്ട വ്യാപാരോത്പന്നമായി മാറുകയും തെങ്ങ് കൃഷി ചെയ്ത് വളർത്തുക എന്ന നടപടി പ്രചാരത്തിലാവുകയും ചെയ്തു.  തെങ്ങിന്റെ ഓലയും തടിയും വ്യാപകമായി ഉപയോഗിച്ചിരുന്നു എങ്കിലും ആദ്യകാലങ്ങളിൽ വെളിച്ചെണ്ണയുടെ ഉപയോഗം പരിമിതമായിരുന്നു. വിളക്കു കത്തിക്കാൻ മേൽ ജാതിക്കാർ വരെ ഉപയോഗപ്പെടുത്തിയിരുന്നത് പുന്നക്കയുടെ എണ്ണയായിരുന്നു എന്ന് വാർഡും കോണറും സാക്ഷ്യപ്പെടുത്തുന്നത് ഇതിന്‌ തെളിവാണ്‌…..

ഉപ്പു വെള്ളമുള്ള സ്ഥലങ്ങളിലും തെങ്ങ് നന്നായി വളരും-ചെമ്മീൻകെട്ടിനു വശങ്ങളിലായി തെങ്ങ് കൃഷി ചെയ്യുന്ന ദൃശ്യം

കേരളത്തിന്റെ തെങ്ങുകൃഷിയുടെ നിർണ്ണായകമായ വഴിത്തിരിവ് ഡച്ചുകാരുടെ കാലത്താണ്‌ ഉണ്ടായത്. തിരുവിതാംകൂറിന്റേയും കൊച്ചിയുടേയും പല ഭാഗങ്ങളിലായി ചിതറിക്കിടന്നിരുന്ന 49 തെങ്ങിൻ തോപ്പുകൾ അവർക്കുണ്ടായിരുന്നു. ആ തോട്ടങ്ങൾ വളരെ ശാസ്ത്രീയമായ രീതിയിലാണ്‌ പരിപാലിക്കപ്പെട്ടിരുന്നത്. ഇത് 25 വർഷത്തേക്ക് പാട്ടത്തിന്‌ നൽകിയിരുന്നു. ഡച്ചുകാർക്ക് വേണ്ടി നാട്ടുകാർ പരിപാലിച്ചു വന്ന ഈ തോട്ടങ്ങൾ‌ മറ്റു കർഷകർക്ക് മാതൃകയായിത്തീർന്നു. അങ്ങനെ വ്യവസ്ഥാപിതമായ കൃഷി എന്ന രീതിയിൽ കേരളത്തിൽ തെങ്ങുകൃഷി തുടങ്ങുന്നത് 19-)ം നൂറ്റാണ്ടിന്റെ ആരംഭത്തോടെ മാത്രമാണ്‌. കേരളത്തിൽ ഇന്ന് കാണുന്നരീതിയിൽ 75 ശതമാനവും തെങ്ങുകൃഷിയുടെ വർദ്ധനവ് 20 നൂറ്റാണ്ടിൽ ഉണ്ടായതാണ്‌..

Check Also

കമുക്

നന തുടരണം, കൂടാതെ ചുവട്ടില പുതയിട്ട് ഈർപ്പസംരക്ഷണം നടത്തുക.

Leave a Reply

Your email address will not be published.