പുതിയ കുരുമുളക് കൊടികൾ നടുന്നതിനായി കുഴികൾ എടുത്തു ചാണകം മേൽമണ്ണ്‍ ഇവ ചേർത്തു തയ്യാറാക്കുക.
കുരുമുളക് കൊടികൾക്ക് മഴക്കാലത്തിനു മുന്പായി ദ്രുതവാട്ടത്തിനെതിരെ ട്രൈക്കോഡെര്‍ഡെര്‍മ ജൈവവളവുമായി ചേർത്ത് ഇടുക. വെപ്പിണ്‍ പിണ്ണാക്കും ചാണകവും 1:1 (50 kg+50kg) എന്ന അനുപാതത്തിൽ ചേർത്ത് ചെറുതായി നനച്ച ശേഷം 1 മുതൽ 2 കി. ഗ്രാം ട്രൈക്കോഡെര്‍ഡെര്‍മ ചേർത്ത് തണലത്തു സൂക്ഷിക്കുക. രണ്ടാഴ്ചക്കു ശേഷം ചെടി ഒന്നിന് 1 കി. ഗ്രാം. എന്നാ തോതിൽ ചേർക്കാം. ഇതോടൊപ്പം സ്യുഡോമോണാസ് 20 ഗ്രാം/ ചെടി കൂടി ചേർത്ത് കൊടുക്കുന്നത് നല്ലതാണ്.