തെങ്ങിന് നന തുടരാം.
പുതിയ തെങ്ങിൻ തൈകൾ നടുന്നതിനുള്ള കുഴികൾ ഇപ്പോൾ തയ്യാറാക്കാം.
രോഗം വന്നതോ ഉത്പധന ക്ഷമത കുറഞ്ഞതോ ആയ തെങ്ങുകൾക്ക് പകരം പുതിയ തൈ വെക്കുക.
നല്ല മാതൃ വൃക്ഷങ്ങളിൽ നിന്നും ശേഖരിച്ച വിത്ത് തേങ്ങകൾ ഇപ്പോൾ തവാരണകളിൽ പാകാം. തേങ്ങകൾ തമ്മിൽ 30×30 സെ.മീ അകലമാകാം.
ഈർപ്പ സംരക്ഷണത്തിനായി എല്ലാ തോട്ടങ്ങളിലും തെങ്ങോലകൾ ഉപയോഗിച്ചോ ചപ്പു ചവറുകൾ കൊണ്ടോ പുത്തയിടൽ അനുവർത്തിക്കേണ്ടതാണ്.
പ്രധാന കീടങ്ങൾ
1 ചെമ്പൻചെല്ലി
(Rhynchophorus ferrugineus ) ചെമ്പൻചെല്ലിയുടെ ആക്രമണത്തിൽ കേടു വന്നു നശിച്ച തെങ്ങുകൾ തോട്ടത്തിൽ നിന്നും മാറ്റി കത്തിച്ചു കളയുക.
Kingdom: | Animalia |
Phylum: | Arthropoda |
Class: | Insecta |
Order: | Coleoptera |
Family: | Curculionidae |
Genus: | Rhynchophorus |
Species: | R. ferrugineus |
2.
കൊമ്പൻചെല്ലി
തെങ്ങിന്റെ ഒരു പ്രധാന ശത്രുവാണ് കൊമ്പൻ ചെല്ലി
കൊമ്പൻചെല്ലി മുട്ടയിടുന്നത് പ്രധാനമായും ചാണക കുഴികളിലാണ്, കൊമ്പൻചെല്ലിയുടെ പ്രജനനം നിയന്ത്രിക്കുന്നതിന് ചാണക കുഴികളിൽ മെറ്റാറൈസിയം എന്ന കുമിൾ 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി തളിച്ചാൽ സാധിക്കുന്നതാണ്.