മഴ ലഭിക്കുന്നതോടെ പൊടിവാഴ നടുന്നതിനുള്ള കുഴികളെടുക്കാം.
കുഴിയൊന്നിനു 10 കി. ഗ്രാം ജൈവവളം ചേർക്കുക. വാഴക്കന്നുകളിൽ മാണപ്പുഴുവിന്റെ ആക്രമണം ഉണ്ടെങ്കിൽ കേടു വന്ന ഭാഗങ്ങൾ ചെത്തി മാറ്റി ചാണക-ചാരം കുഴമ്പിൽ മുക്കി ഉണക്കി എടുത്ത ശേഷം നടുക. ആക്രമണം കൂടുതലുള്ള സ്ഥലങ്ങളിൽ ഇതോടൊപ്പം കുറച്ചു കാർബോ സൾഫാൻ കീടനാശിനി ചേര്ക്കാവുന്നതാണ്.
മഴയ്ക്ക് മുൻപായി ഇലകരിചിലിനെതിരെ ഒരു ശതമാനം വീര്യത്തിൽ ബോർഡോമിശ്രിതം തളിക്കുക.
അല്ലെങ്കിൽ പ്രോപ്പികൊനാസോൾ (ടിൽറ്റ് )ഒരു മി.ലി. ഒരു ലിറ്റർ വെള്ളത്തിൽ ചേർത്തു തളിക്കുക.
വാഴയുടെ പിണ്ടിപ്പുഴു വരാതിരിക്കാനായി തോട്ടം വൃത്തിയായി സൂക്ഷിക്കുക.