ധാരാളം പോഷക ഗുണങ്ങളുള്ള പനീർ കടയില്‍ നിന്നും വാങ്ങണമെന്നില്ല, വീട്ടില്‍ തന്നെ ഉണ്ടാക്കാൻ സാധിക്കും.
പാല്‍-1 ലിറ്റര്‍
ചെറുനാരങ്ങ-1
ചെറുനാരങ്ങ പിഴിഞ്ഞ് പാല്‍ കട്ടിയുള്ള ഒരു പാത്രത്തിലാക്കി ചൂടാക്കുക. ഒരു തവി കൊണ്ട് ഇളക്കുക. തിളച്ചു തുടങ്ങുമ്പോള്‍ തീ നല്ലപോലെ കുറച്ച് ഒരോ സ്പൂണ്‍ വീതം ചെറുനാരങ്ങാ നീര് ഒഴിക്കുക. പാല്‍ പിരിഞ്ഞു തുടങ്ങും. ഓരോ സ്പൂണ്‍ വീതം ചെറുനാരങ്ങാനീര് ഒഴിച്ചു കൊണ്ടിരിക്കുക. വെള്ളം താഴെയും കട്ടിയുള്ള പാട മുകളിലുമായി വരുന്നതു വരെ നാരങ്ങാനീര് ചേര്‍ക്കണം. ഈ മിശ്രിതത്തിന് ഇളം പച്ച നിറവും വരും. വൃത്തിയുള്ള അരിക്കാന്‍ കഴിയുന്ന ഒരു തുണിയില്‍ ഈ മിശ്രിതം അരിക്കുക. വെള്ളം മുഴുവന്‍ വാര്‍ന്ന് കട്ടിയുള്ള ഭാഗം തുണിക്കുള്ളില്‍ ആകും. ഇത് അല്‍പനേരം ഇങ്ങനെ തന്നെ വയ്ക്കുക. കാരണം വെള്ളം മുഴുവന്‍ വാര്‍ന്നു പോകണം. പിന്നീട് പനീറുള്ള ഈ തുണി കിഴി രൂപത്തില്‍ കെട്ടി വച്ച് അതിനു മുകളില്‍ കട്ടിയുള്ള ഏതെങ്കിലും പാത്രമോ ചപ്പാത്തിക്കല്ലോ വയ്ക്കുക.വെള്ളം പൂര്‍ണമായി വാര്‍ന്നു പോകുവാനാണ് ഇത്. ഒന്നു രണ്ടു മണിക്കൂറിന് ശേഷം കട്ടിയായ പനീര്‍ എടുത്ത് ഉപയോഗിക്കാം. അല്ലെങ്കില്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കാം. കട്ടിയുള്ള പാലാണ് പനീര്‍ ഉണ്ടാക്കാന്‍ നല്ലത്. പാല്‍ തിളച്ചു തുടങ്ങാനേ പാടൂ. നല്ലപോലെ തിളപ്പിക്കരുത്.
വീട്ടില്‍ ഉണ്ടാക്കുന്ന ഈ പനീര്‍ കഴിവതും വേഗം ഉപയോഗിക്കുന്നതു തന്നെയാണ് നല്ലത്. അല്ലെങ്കില്‍ കേടാകും. ചെറുനാരങ്ങാനീരിന് പകരം വിനാഗിരി വേണമെങ്കില്‍ ചേര്‍ക്കാം. പനീര്‍ പൊതിയാന്‍ പാകത്തിന് വലിപ്പമുള്ള തുണിയായിരിക്കണം അരിയ്ക്കാന്‍ എടുക്കേണ്ടത്. പാല്‍ ഇളക്കാന്‍ മരത്തവിയാണ് കൂടുതല്‍ നല്ലത്. പനീര്‍ അരിച്ചെടുത്തു കിട്ടുന്ന വെള്ളം ചപ്പാത്തിമാവ് കുഴയ്ക്കാനും മറ്റും ഉപയോഗിക്കാം. ഇതില്‍ പോഷകഗുണം ധാരാളമുണ്ട്.